പർവതത്തിന്റെ അരികിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച വിനോദസഞ്ചാരി അറസ്റ്റിൽ

മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിൽ പർവതത്തിന്റെ അരികിലൂടെ നടന്നുപോയ വിനോദസഞ്ചാരി അറസ്റ്റിൽ. പർവതത്തിന്റെ അരികിലൂടെ നടന്ന് അപകടസാധ്യതയുള്ള വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെത്തുടർന്ന് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ഒരു വിനോദസഞ്ചാരിയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.