ഒമാനിലെ ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ

മസ്കത്ത്: ഒമാനിലെ ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്കാണ് പുതിയ ഒമാനി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയത്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനുണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്ന വ്യവസ്ഥകളുടെ സുരക്ഷയും ലഭ്യതയും സംബന്ധിച്ച പ്രകടന ആവശ്യകതകൾ സ്പെസിഫിക്കേഷനിൽ വ്യക്തമാകുന്നുണ്ട്.
ശുദ്ധവും സുസ്ഥിരവുമായ ഊർജത്തെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ ശ്രമങ്ങൾളുടെ ഭാഗമാണ് ഈ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ തയ്യാറാക്കുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ സ്‌പെസിഫിക്കേഷൻസ് വകുപ്പ് ഡയറക്ടർ നാദിയ ബിൻത് മുഹമ്മദ് അൽ സിയാബി പറഞ്ഞു.