വിദ്യാർഥികൾക്ക് രണ്ടാം ഡോസ് വാക്സിൻ അടുത്ത ആഴ്ച്ച മുതൽ

 

ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് അടുത്ത ആഴ്ച മുതൽ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നു. അൽ ദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ഓഫ്‌ ഹെൽത്ത് സർവീസസ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആകും വാക്സിൻ നൽകുക. ഗവർണറേറ്റിലെ സർക്കാർ – സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നവർക്ക് വാക്സിൻ ലഭിക്കും. ആദ്യ ഘട്ടത്തിലെന്ന പോലെ സ്കൂളുകളിൽ തന്നെയാകും ക്യാമ്പയിൻ നടക്കുക.