മസാക്റ്റ്: അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിൽ വാദികളുടെ ഒഴുക്ക് എന്നിവ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.