ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി

ദുഖും: ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി. നിക്ഷേപകർക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ഏകദേശം 2.6 ദശലക്ഷം ഒമാൻ റിയാൽ ചെലവിൽ 60 MVA ശേഷിയുള്ള ഒരു പ്രധാന ട്രാൻസ്ഫോർമർ പവർ സ്റ്റേഷൻ പദ്ധതി സ്ഥാപിച്ചു.

റൂറൽ ഏരിയാ ഇലക്‌ട്രിസിറ്റി കമ്പനിയുമായി സഹകരിച്ച് ദുഖുമിലെ പ്രത്യേക സാമ്പത്തിക മേഖല അഡ്മിനിസ്ട്രേഷനാണ് പദ്ധതി നടപ്പിലാക്കിയത്.

ഒമാനി സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്ക് അനുസൃതമായി ഏറ്റവും പുതിയ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ദുഖുമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ വൈദ്യുതി, ജല നിയന്ത്രണ വകുപ്പിന്റെ ചുമതലയുള്ള എഞ്ചിനീയർ സെയ്ദ് ബിൻ അഹമ്മദ് ബാനി അറബ വ്യക്തമാക്കി. പ്രധാന സ്റ്റേഷനിൽ നിരവധി ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളും കൺട്രോൾ റൂമുകളും സജ്ജീകരിച്ചതായും സംരക്ഷണ ഉപകരണങ്ങളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.