അൽ ഖുർം സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് അടുത്ത നിരോധനം ഏർപ്പെടുത്തി

മസ്കത്ത്: അൽ ഖുർം സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് അടുത്ത നിരോധനം ഏർപ്പെടുത്തി. ഖുറം നാച്ചുറൽ പാർക്കിന് എതിർവശത്തുള്ള അൽ ഖുർം സ്ട്രീറ്റ് ഇന്ന് വൈകുന്നേരം മുതലാണ് അറ്റകുറ്റപ്പണികൾക്കായി ഭാഗികമായുള്ള യാത്ര നിരോധനം ഏർപ്പെടുത്തിയത്.

മസ്‌കറ്റ് ഗവർണറേറ്റിലെ റോഡ് അറ്റകുറ്റപ്പണികളുടെ തുടർച്ചയായും റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെയും മസ്‌കറ്റ് മുനിസിപ്പാലിറ്റി ഖുറം സ്ട്രീറ്റ് (ഖുറം നാച്ചുറൽ പാർക്കിന് എതിർവശത്ത്) ഇന്ന് (august 07) വൈകുന്നേരം മുതൽ അടുത്ത വ്യാഴാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് മുൻസിപ്പാലിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

എല്ലാവരോടും മുൻകരുതലുകൾ എടുക്കാനും അവിടെയുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.