കാണാതായ ആളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പോലീസ്

മസ്‌കറ്റ്: കാണാതായ ആളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പോലീസ്. കാണാതായ ഒമാനി പൗരനെ കണ്ടെത്തുന്നതിനാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) സഹായാഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ അവസാനം മുതലാണ് അദ്ദേഹത്തെ കാണാതായത്.

“പൗരൻ / ബദർ ബിൻ ഇസ്സ ബിൻ ഒമർ അൽ ഹൂത്തി 2022 ജൂൺ 6 ഞായറാഴ്ച മബില ഏരിയയിലെ സീബിലെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട് വിട്ടുപോയെന്നും ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.