50 വർഷത്തെ നല്ല ഓർമകളുമായി ഇന്ത്യൻ പ്രവാസി : അശോക് സബർവാൾ ഒമാൻ വിടുന്നു

മസ്‌കറ്റ്: 50 വർഷത്തെ നല്ല ഓർമകളുമായി ഇന്ത്യൻ പ്രവാസിയായ അശോക് സബർവാൾ ഒമാൻ വിടുന്നു. തന്റെ ജീവിതയാത്രയുടെ 50 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയാണ് ഒമാൻ സുൽത്താനേറ്റിനോട് ഈ ഇന്ത്യൻ പ്രവാസി വിട പറയുന്നത്. അശോക് സബർവാൾ 53 വർഷം ഒമാനുവേണ്ടി ജോലി ചെയ്തു.

ഒമാൻ അസാധാരണമായ ഒരു രാജ്യമാണ്, അവിടെ ആയിരക്കണക്കിന് ആളുകൾക്കൊപ്പം 53 വർഷം ഞാൻ ഒരു മികച്ച സംഘടനയിൽ പ്രവർത്തിച്ചു, അവരുമായി ഹൃദയംഗമമായ വികാരങ്ങളും പരിധിയില്ലാത്ത ഓർമ്മകളും ഞാൻ പങ്കിട്ടു- അദ്ദേഹം വ്യക്തമാക്കി.