ഒമാനിൽ കാണാതായ പൗരനെ കണ്ടെത്തി

മസ്കത്ത്: കാണാതായ പൗരൻ ബദർ അൽ ഹൂത്തിയെ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇയാളെ കാണാതായിട്ട് 40 ദിവസമായിരുന്നു.

“പൗരനായ ബദർ ബിൻ ഇസ്സ ബിൻ ഒമർ അൽ ഹൂതി 2022 ജൂൺ 6 ഞായറാഴ്ച മബില ഏരിയയിലെ സീബിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട് വിട്ടിറങ്ങിയതായിരുന്നുവെന്ന് ഒമാൻ പോലീസ് പറഞ്ഞു.”

ഇയാളെ ബന്ധുക്കൾക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി.