അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന

മസ്‌കറ്റ്: അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന. കിഴക്കൻ അറബിക്കടലിൽ വരും ദിവസങ്ങളിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും ഒമാനിലെ കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

“സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ ഭൂപടങ്ങളുടെയും സംഖ്യാ പ്രവചന ഭൂപടങ്ങളുടെയും ഏറ്റവും പുതിയ വിശകലനം കാണിക്കുന്നത് കിഴക്കൻ അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നതിന്റെ പ്രാരംഭ സൂചനകൾ ഉണ്ടെന്നും, നേരിട്ടുള്ള പ്രത്യാഘാതങ്ങളൊന്നുമില്ലെന്നും ഒമാൻ ന്യൂസ് ഏജൻസി, (ONA) വ്യക്തമാക്കി.