മസ്കത്ത് ബീച്ചിൽ നിന്ന് 70 കിലോ കഞ്ചാവ് പിടികൂടി

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ബീച്ചിൽ 70 കിലോയിലധികം കഞ്ചാവ് ഇറക്കാൻ ശ്രമിച്ച രണ്ട് നുഴഞ്ഞുകയറ്റക്കാർ പോലീസിന്റെ പിടിയിലായി.

“ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ, കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെ, 73 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള കഞ്ചാവ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ പിടികൂടാൻ കഴിഞ്ഞു. അവർക്കെതിരായുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതായും റോയൽ ഒമാൻ പോലീസ് (ROP) പറഞ്ഞു.