ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകൾക്കൊപ്പം സുൽത്താനേറ്റിലെ നിരവധി ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.

അൽ ബുറൈമി, അൽ ദാഹിറ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപം കൊള്ളുന്നു, ചില സമയങ്ങളിൽ ചെറുതായുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സൗത്ത് അൽ ഷർഖിയ, അൽ വുസ്ത, ദോഫർ ഗവർണറേറ്റുകൾക്ക് മുകളിലൂടെ മേഘങ്ങൾ ഒഴുകുന്നത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിലും പർവതങ്ങളിലും ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.