ഒമാനിൽ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു – ആരോഗ്യവകുപ്പ് മന്ത്രി

ഒമാനിൽ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായി ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. രോഗമുക്തി നിരക്ക് 97 ശതമാനത്തോളം ആയിരിക്കുകയാണ്. നിലവിൽ 20 പേർ മാത്രമാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. എന്നാൽ രോഗബാധിതരുടെ എണ്ണം കുറയുന്നതിന്റെ പേരിൽ സുരക്ഷാ പ്രോട്ടോക്കോൾ ഉറപ്പു വരുത്തുന്നതിൽ വീഴ്ച്ച വരുത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.