ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ( ഞായറാഴ്ച )പൊടിക്കാറ്റുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മസ്‌കറ്റ്, അൽ ദഖിലിയ, അൽ വുസ്ത, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഹിറ, സൗത്ത് അൽ ബത്തിന ഗവർണറേറ്റുകളിൽ തിരശ്ചീന ദൃശ്യപരത കുറവായിരിക്കും. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കുക, ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.