ഒമാനിൽ വന്യമൃഗങ്ങളെ കടത്തുന്നത്തിനുള്ള ശ്രമം പരിസ്ഥിതി അതോറിറ്റി പരാജയപ്പെടുത്തി

മസ്‌കത്ത്: ഒമാൻ അതിർത്തി വഴി വന്യമൃഗങ്ങളെ കടത്താനുള്ള ശ്രമം എൻവയോൺമെന്റ് അതോറിറ്റി പരാജയപ്പെടുത്തി.

ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ, അധികാരികളുടെയും റോയൽ ഒമാൻ പോലീസിന്റെയും ഏകോപനത്തോടെ അതിർത്തി കടന്നുള്ള വന്യമൃഗങ്ങളെ കടത്തുന്നത് തടയാൻ സാധിച്ചു. നിയമലംഘകർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിനായി മൃഗങ്ങളെ സലാലയിലെ റോയൽ കോർട്ട് അഫയേഴ്സിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.

പരിസ്ഥിതിയും അതിന്റെ സ്വാഭാവിക സവിശേഷതകളും സംരക്ഷിക്കാനും പരിസ്ഥിതി നിയമങ്ങളും നിയമങ്ങളും പാലിക്കാനും അതോറിറ്റി എല്ലാവരോടും ആഹ്വാനം ചെയ്തു.