ഒമാനിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“വാഹനാപകടത്തെത്തുടർന്ന് അൽ-ജാസർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ഏഴ് രോഗികളെ പ്രവേശിപ്പിച്ചു, പ്രവേശിപ്പിച്ചവരിൽ ഒരാൾ മരണപ്പെടുകയും, ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും, നാല് പേർ സാരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തതായി അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.