മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ പൗരന്മാരെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പൊലീസ് (ആർഒപി).
“ഒമാൻ സുൽത്താനേറ്റിന്റെ അന്തരീക്ഷത്തെ ബാധിച്ച പൊടിപടലത്തെത്തുടർന്ന് കണ്ടെത്താനാകാത്ത രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് മുസന്ദം കോസ്റ്റ് ഗാർഡ് പോലീസ് സഹായം നൽകി. രണ്ട് ബോട്ടുകളും ഖസബ് തുറമുഖത്തേക്ക് എത്തിച്ചു” ROP പ്രസ്താവനയിലൂടെ വ്യക്തമാക്കി.