മസ്കറ്റ്: ഒമാനിൽ ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം ഇന്ത്യൻ സമൂഹം ആഘോഷിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ചെന്നൈയും ഐഎൻഎസ് കൊച്ചിയും ഒമാനിലെത്തി. ‘ആസാദി കാ അമൃത് മഹോത്സവ’ത്തോടനുബന്ധിച്ച്, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ രണ്ട് കപ്പലുകൾ, ചെന്നൈയും കൊച്ചിയും മസ്കറ്റ് തീരത്ത് നങ്കൂരമിട്ട് 4 ദിവസത്തെ പ്രത്യേക സൗഹൃദ സന്ദർശനത്തിനായി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിംഗ് ഫ്ലാഗ് ഓഫീസർ റിയർ അഡ്മിറൽ സമീർ സക്സേനയും ഒപ്പമുണ്ടായിരുന്നു.