ഒമാനിൽ 114 പേർക്ക് കൂടി കോവിഡ്; 226 പേർക്ക് രോഗമുക്തി; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

 

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 114 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,423 ആയി. ഇതിൽ 2,93,844 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 96.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 226 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. ഇതുവരെ വൈറസ് ബാധിതരായി 4093 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 61 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 22 പേർ ഐസിയുവിലാണ്.