മസ്കത്ത്: ഒമാനിൽ നെഗറ്റീവ് രക്തഗ്രൂപ്പുള്ളവർ രക്തം ദാനം ചെയ്യണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്).
“നെഗറ്റീവ് രക്തഗ്രൂപ്പുകൾ (A-, O-, B-) കണ്ടെത്തുന്നതിന് ബ്ലഡ് ബാങ്കുകൾ ബുദ്ധിമുട്ടുകയാണ്. നിങ്ങളുടെ രക്തഗ്രൂപ്പ് നെഗറ്റീവ് ആണെങ്കിൽ, നിങ്ങളുടെ ദാനം വൈകരുത്, രക്തം ആവശ്യമുള്ളവർ ഉണ്ടെന്ന് ഓർമ്മിക്കുക” DBBS ഒരു പ്രസ്താവനയിൽ അറിയിച്ചു.