ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഉച്ചയ്ക്കും വൈകുന്നേരവും അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മേഘ രൂപീകരണത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.