മസ്‌കറ്റിലെ വിദൂര പ്രദേശങ്ങളിലേക്ക് വിവിധ സാധനങ്ങൾ എത്തിച്ച് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ

മസ്‌കത്ത്: റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ മസ്‌കറ്റിലെ വിദൂര പ്രദേശങ്ങളിലേക്ക് ഉപഭോഗവസ്തുക്കൾ എത്തിച്ചു. മസ്‌കത്ത് ഗവർണറേറ്റ് വിലായത്തിലെ സായ ടൗണിൽ താമസിക്കുന്നവർക്കാണ് ഒമാൻ റോയൽ എയർഫോഴ്‌സ് ഉപഭോഗവസ്തുക്കൾ എത്തിച്ചത്.

“റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, റോയൽ ആർമി ഓഫ് ഒമാൻ, ഖുരിയാത്തി വിലായത്തിലെ സായ പട്ടണത്തിലെ ജനങ്ങൾക്ക് ഉപഭോഗവസ്തുക്കൾ ഒരു ഹെലികോപ്റ്ററിൽ എത്തിച്ചതായി പ്രതിരോധ മന്ത്രാലയം (MoD) പ്രസ്താവനയിലൂടെ വ്യക്തമാക്കി.