മസ്കറ്റ്: അൾജീരിയയിലെ കിഴക്കൻ ജില്ലകളിൽ പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയയിലെ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായി അനുശോചനം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച്, അതോടൊപ്പം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒമാന്റെ അനുശോചനവും അറിയിച്ചു.