അൽ ബാത്തിന എക്സ്പ്രസ് വേ – സഹം ഇരട്ട വരി പാത തുറന്നു

അൽ ബാത്തിന എക്സ്പ്രെസ്‌ വേയേയും, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രത്യേക ഇരട്ട ക്യാരിയേജ് പാതയുടെ നിർമ്മാണം പൂർത്തിയായി. 16 കിലോ മീറ്റർ നീളമാണ് പുതിയ ഇരട്ട വരി പാതയ്ക്ക് ഉള്ളത്. രാജ്യത്തെ വാഹനഗതാഗത രംഗത്ത് നിർണ്ണായകമായ മാറ്റത്തിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ റോഡിലൂടെ ഇന്ന് മുതൽ യാത്ര ചെയ്യാനാകും.