ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത

മസ്‌കറ്റ്: അൽ ഹജർ മലനിരകളിലും ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും ഇന്ന് ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ്.

അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും മേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. ദോഫാറിന്റെ മലകളിലും തീരങ്ങളിലും ശരത്കാല മേഘങ്ങളുടെ പ്രവർത്തനത്തോടൊപ്പം ചാറ്റൽ മഴയ്‌ക്കൊപ്പം ദോഫാർ മരുഭൂമിയിൽ മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുള്ളതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.