മലയാളികളുടെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ച് ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റും ഓൺലൈൻ ഫേസ്ബുക് പേജും ചേർന്ന് നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . മൻസൂർ പറ്റുപറയും കൂട്ടുകാർക്കുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ധന്യ ശ്രീഹരിക്ക് രണ്ടാം സ്ഥാനവും , ഐശ്വര്യ ഹരിദാസിന് മൂന്നാം സ്ഥാനവും ലഭിച്ചു . ഇന്ദു ബാബുരാജ് , ധന്യ മനോജ് എന്നിവർ പ്രോത്സാഹന സമ്മാനവും നേടി . നൂറിലേറെ ആളുകളാണ് പൂക്കള മത്സരത്തിൽ പങ്കെടുത്തത്. പൂക്കളത്തോടൊപ്പം , വീട്ടിലെ ഒരാളെയെങ്കിലും ഉൾപ്പെടുത്തി ഫോട്ടോ എടുത്തു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണം എന്നതായിരുന്നു മത്സരം. പരമാവധി പൂക്കൾ ഉപയോഗിച്ചത് , പൂക്കളുടെയും , നിറങ്ങളുടെയും വൈവിധ്യം . ലളിതമായ ആകൃതി , ഇവയെല്ലാം പരിഗണിച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് വരുന്ന അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഓണം എന്നതിനാൽ എല്ലാവരിലും ഏറെ ആഹ്ലാദം പ്രകടമായിരുന്നു. ഇത്തവണത്തെ ഓണം അതിജീവനത്തിന്റെ ആഘോഷം കൂടിയായിരുന്നു . ഓണത്തിന്റെ എല്ലാ അന്തരീക്ഷത്തിലും , ആഹ്ളാദത്തിലും അത് പ്രകടമായിരുന്നു , ഓണത്തിന് പൂക്കളം എന്നത് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് . സന്തോഷവും, ആഹ്ലാദവും ഏറെ പ്രകടമാകുന്നത് അതിലാണ് . അതുകൊണ്ടു തന്നെ ഈ മത്സരത്തിലെ വലിയ പങ്കാളിത്തം ഏറെ സന്തോഷിപ്പിക്കുന്നു എന്നും , പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം , വിജയികളെ അഭിനന്ദിക്കുന്നതായും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഓപ്പറേഷൻ ബിനോയ് സൈമൺ വർഗീസും പറഞ്ഞു . ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും , കഴിഞ്ഞ കുറച്ചു കാലങ്ങളായി കോവിഡ് മഹാമാരി മൂലം ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എല്ലാം അതിജീവിച്ചു വരികയാണ് , കോവിഡ് മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങൾ പൂർണ്ണമായും മാറിയിട്ടില്ലാത്ത സമയത്താണ് ഓണം ആഘോഷിച്ചത് അതിനാലാണ് ഓൺലൈനിൽ പൂക്കള മത്സരം സംഘടിപ്പിക്കേണ്ടി വന്നത് , എന്നാൽ വരും നാളുകളിൽ കൂടുതൽ ജനപങ്കാളിത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും നെസ്റ്റോ ” ഹൈപ്പർ മാർക്കറ്റ് ബിസിനസ്സ് ഹെഡ് ഷെൻഫീൽ വെണ്ണാറത്തു പറഞ്ഞു .