മസ്കത്ത്: ഒമാൻ കസ്റ്റംസ് മസ്കത്ത് ഗവർണറേറ്റിലെ ഒരു സൈറ്റ് റെയ്ഡ് ചെയ്ത് 3000-ലധികം മദ്യക്കുപ്പികൾ പിടികൂടി. വൻതോതിൽ ലഹരിപാനീയങ്ങൾ കൈവശം വച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് വൻതോതിൽ ലഹരിപാനീയങ്ങൾ കൈവശം വെച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും മുത്രയിലെ വിലായത്ത് ഒരു സൈറ്റ് റെയ്ഡ് ചെയ്യുകയും മൂവായിരത്തിലധികം കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു,” ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.