ഒമാനിൽ 36 പേർക്ക് കൂടി കോവിഡ്; 113 പേർക്ക് രോഗമുക്തി; തുടർച്ചയായ മൂന്നാം ദിനവും കോവിഡ് മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 36 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,459 ആയി. ഇതിൽ 2,93,857 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 96.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 113 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിനവും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ വൈറസ് ബാധിതരായി 4093 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 51 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 19 പേർ ഐസിയുവിലാണ്.