നേപ്പാളി അംബാസഡറുടെ കൈയിൽ നിന്നും യോഗ്യതാപത്രം അണ്ടർസെക്രട്ടറി ഏറ്റുവാങ്ങി

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലേക്ക് നിയമിതനായ നേപ്പാൾ അംബാസഡർ ഡോർനാഥ് ആര്യാലിന്റെ ക്രെഡൻഷ്യലിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി തിങ്കളാഴ്ച ഏറ്റുവാങ്ങി.

ഷെയ്ഖ് ഖലീഫ അംബാസഡറെ സ്വാഗതം ചെയ്യുകയും തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു.