ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് എത്തുന്നവർക്കായി ഒമാൻ എയർപോർട്സ് പ്രഖ്യാപിച്ചിട്ടുള്ള സുരക്ഷ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

1) ഒമാനി പൗരന്മാർക്കും സാധുവായ റെസിഡൻസി പെർമിറ്റുള്ളവർക്കും അംഗീകൃത വിസയുള്ള യാത്രക്കാർക്കും മുൻകൂർ അനുമതിയില്ലാതെ സുൽത്താനേറ്റിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.

2) സുൽത്താനേറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും QR കോഡ് സഹിതമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടാമത്തെ ഡോസ് സുൽത്താനേറ്റിൽ എത്തുന്നതിന് ഷെഡ്യൂൾ ചെയ്ത സമയത്തിന് 14 ദിവസങ്ങൾക്ക് മുമ്പ് എടുക്കണം.

4) പ്രീ-ട്രാവൽ നെഗറ്റീവ് PCR ടെസ്റ്റ് (96 മണിക്കൂറിനുള്ളിൽ) എടുത്തവരെ ക്വാറന്റൈൻ നിയന്ത്രണളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 8 മണിക്കൂറിൽ താഴെ മാത്രം ദൈർഖ്യമുള്ള യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

5) PCR ടെസ്റ്റ് നടത്താതെ എത്തുന്നവർ നിർബന്ധമായും എയർ പോർട്ടിൽ വെച്ച് തന്നെ പരിശോധന നടത്തണം. ഇതിന് പുറമെ താരാസൂഡ്+ ബ്രേസ്ലെറ്റ് ധരിച്ച് നെഗറ്റീവ് PCR ഫലം കണ്ടെത്തുന്നതുവരെ ക്വാറന്റൈൻ പാലിക്കണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ, 10 ദിവസത്തെ ക്വാറന്റൈൻ ആവശ്യമാണ്.

6) ഒമാനിലേക്ക് എത്തുന്ന എല്ലാ ആളുകളും നിർബന്ധമായും താരാസൂഡ്+ ആപ്പ്ളിക്കേഷനിൽ രെജിസ്റ്റർ ചെയ്യണം.