മസ്കത്ത്: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ 700ലധികം പേർ രക്തം ദാനം ചെയ്തു.
“ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 712 പേർ രക്തവും 30 പേർ പ്ലേറ്റ്ലെറ്റുകളും ദാനം ചെയ്തു. രക്തദാതാക്കൾക്ക് നന്ദി, ഞങ്ങളുടെ അപ്പീൽ പ്രചരിപ്പിക്കുന്നതിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി” ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) പ്രസ്താവനയിൽ പറഞ്ഞു.