ഒമാനിൽ പ്രവാസി യുവതികളുടെ സംഘം അറസ്റ്റിൽ

മസ്‌കത്ത്: പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഒരുകൂട്ടം പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.

“സദാചാരത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഒരു കൂട്ടം ഏഷ്യൻ സ്ത്രീകളെ അൽ ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു, അവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.” റോയൽ ഒമാൻ പോലീസ് (ROP) പറഞ്ഞു.