മസ്കത്ത്: കുട്ടികൾക്കായി 10,000 സ്കൂൾ ബാഗുകൾ നൽകുന്നതിന് സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു.
“ഖിംജി രാംദാസിന്റെ സഹകരണത്തോടെയും പിന്തുണയോടെയും, സാമൂഹിക സുരക്ഷാ കുടുംബങ്ങളിലെ കുട്ടികൾക്ക് 10,000 സ്കൂൾ ബാഗുകൾ നൽകുന്നതിനുള്ള സംരംഭം ഞങ്ങൾ പ്രഖ്യാപിക്കുന്നു.” മന്ത്രാലയം അറിയിച്ചു.
വിലായത്തുകളിലെ സാമൂഹിക വികസന സമിതികളുമായും വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് ബാഗുകളുടെ വിതരണം നടത്തുകയെന്ന് മന്ത്രാലയം വിശദീകരിച്ചു.