ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം വരെ തടവും, 3000 റിയാൽ വരെ പിഴയുമാകും ഈടാക്കുക. മറ്റുള്ളവരുടെ സ്വകാര്യതകളെയും, അന്തസിനെയും ഹനിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും ഇത് ബാധകമാണ്. കോവിഡുമായി ബന്ധപ്പെട്ടും, പ്രവാസികളുടെ യാത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടും നിരവധി തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് കർശനമാക്കിയത്. ഔദ്യോഗികമല്ലാത്തതും, സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ ദയവ് ചെയ്ത് പങ്കു വെയ്ക്കാതിരിക്കുക.