വിദ്യാർഥികളുടെ സ്‌കൂൾ മാറ്റത്തിനുള്ള തീയതികൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: നാളെ ആരംഭിക്കുന്ന സ്വകാര്യ, പൊതു സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥിയെ മാറ്റാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

“2022/2023 അധ്യയന വർഷത്തേക്ക് ഒരു പബ്ലിക് സ്‌കൂളിൽ നിന്ന് മറ്റൊരു പബ്ലിക് സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിയെ മാറ്റാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്, 2022 ഓഗസ്റ്റ് 29 മുതൽ മാറ്റവുന്നതാണ്. വിദ്യാർത്ഥികളെ ഒരു സ്വകാര്യ സ്‌കൂളിൽ നിന്ന് സർക്കാർ സ്‌കൂളിലേക്ക് മാറ്റുന്നതിന്, 29/8/2022 തിങ്കളാഴ്ച മുതൽ 9/15/2022 വ്യാഴാച വരെ അവസരം ലഭ്യമാണ്,” വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.