മസ്കറ്റ്: ഒമാനി ടെറിട്ടോറിയൽ കടലിൽ പ്രവർത്തിക്കാൻ 2022ലെ ആദ്യ ആറ് മാസത്തിനുള്ളിൽ വിദേശ കപ്പലുകൾക്ക് 150-ലധികം നാവിഗേഷൻ ലൈസൻസുകൾ അനുവദിച്ചു.
ഈ വർഷം ആദ്യ പകുതിയിൽ ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒമാനി ടെറിട്ടോറിയൽ ജലത്തിൽ പ്രവർത്തിക്കാൻ വിദേശ കപ്പലുകൾക്ക് മൊത്തം 167 നാവിഗേഷൻ ലൈസൻസുകൾ നൽകിയതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) വെളിപ്പെടുത്തി.ഇത്തിലൂടെ 36 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.