മസ്കത്ത്: അറബിക്കടലിൽ വ്യാഴാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിൽ രാവിലെ 11.02 എംസിടിയിലും 32 കിലോമീറ്റർ ആഴത്തിലും ഭൂചലനം രേഖപ്പെടുത്തി. സലാലയിൽ നിന്ന് 594 കിലോമീറ്റർ അകലെയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.