മസ്കത്ത്: വൈദ്യുതി മുടക്കം ബാധിച്ച സ്കൂളുകളിൽ പഠനം നിർത്തിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വൈദ്യുതി മുടക്കം ബാധിച്ച പൊതു-സ്വകാര്യ സ്കൂളുകളിലെ പഠനം താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചതായി ഒഎൻഎ ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഒമാൻ സുൽത്താനേറ്റ് ഗവർണറേറ്റുകളിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റുകൾക്ക് അവരുടെ സ്കൂളുകളുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ ഗവർണറേറ്റിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് അവരുടെ ഭരണസംവിധാനങ്ങളുമായി ഏകോപിപ്പിച്ച് ഈ സ്കൂളുകളെ തിരിച്ചറിയാൻ അധികാരമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.