കുപ്രചരണങ്ങൾ നിഷേധിച്ച് ഒമാൻ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ചില ഗവർണറേറ്റുകളിൽ തിങ്കളാഴ്ച പെട്ടെന്നുള്ള വൈദ്യുതി തടസ്സത്തെത്തുടർന്ന് കമ്പനിയുടെ സിഇഒയെ പിരിച്ചുവിട്ടുവെന്ന അഭ്യൂഹം ഒമാൻ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി (ഒഇടിസി) നിഷേധിച്ചു.

ഇന്നലെ ഒമാനിൽ വൈദ്യുതി നിലച്ചതിനെത്തുടർന്ന് കമ്പനിയുടെ സിഇഒ എൻ സാലിഹ് ബിൻ നാസർ അൽ റമാഹിയെ പിരിച്ചുവിട്ടതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി നിഷേധിക്കുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.