![1644F518-60EA-417A-AAD6-1492EAE9603C](https://omanmalayalam.com/wp-content/uploads/2022/09/1644F518-60EA-417A-AAD6-1492EAE9603C-696x364.jpeg)
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഡോക്ടർമാരുടെ നിരീക്ഷണത്തി ലായിരുന്നു. 96 വയസായിരുന്നു.
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം (തുടർച്ചയായി 70 വർഷം) അധികാരത്തിലിരുന്ന ഭരണാധികാരി യായിരുന്നു രാജ്ഞി. സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ട്.