മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന കിംവദന്തികൾ നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് (PASI).
ഒമാൻ സുൽത്താനേറ്റിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സാമ്പത്തിക സഹായങ്ങൾ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് PASI പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഒമാൻ സുൽത്താനേറ്റിൽ താമസിക്കുന്ന ഓരോ പൗരനും താമസക്കാർക്കും ഒഎംആർ 600 സാമ്പത്തിക സഹായം നൽകാൻ സോഷ്യൽ ഇൻഷുറൻസ് പബ്ലിക് അതോറിറ്റി തീരുമാനിച്ചതായി വ്യാജ വാർത്ത നേരത്തെ പ്രചരിച്ചിരുന്നു.