65 വയസിന് മുകളിൽ പ്രായമുള്ളവർക്കും, ഗുരുതര ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. എന്നാൽ വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷമാകും മൂന്നാം ഡോസ് എടുക്കാൻ കഴിയുക. ഒമാനിൽ ഏറ്റവുമധികം ആളുകൾ ഫൈസർ വാക്സിൻ ആണ് സ്വീകരിച്ചിട്ടുള്ളത്. അതേ സമയം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും 65 വയസിൽ താഴെ പ്രായമുള്ളവർക്കും രണ്ട് ഡോസുകൾ മതിയാകും.