മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി വിമാനങ്ങൾ വൈകില്ല

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുമായി ഒമാൻ എയർപോർട്ട് കമ്പനി നെതർലാൻഡ്‌സിലെ To70 മായി കരാർ ഒപ്പിട്ടു.

സഹകരണ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി നൽകുന്ന എ-സിഡിഎം പ്രത്യേക പ്രോജക്റ്റ് സജീവമാക്കുകയാണ് കരാറിന്റെ ലക്ഷ്യം.

ഒമാൻ എയർപോർട്ടുകൾ, മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന എയർലൈനുകൾ, എയർപോർട്ടിലെ ഗ്രൗണ്ട് സർവീസ് ടീമുകൾ, എയർ സർവൈലൻസ് സ്റ്റാഫ് എന്നിവ തമ്മിലുള്ള ബന്ധം ഏകീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ വിമാനത്താവളത്തിലെ എല്ലാ തന്ത്രപ്രധാന പങ്കാളിത്തവും ഇത് ഉറപ്പാക്കുന്നു. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ മെച്ചപ്പെടുത്താനും ഫ്ലൈറ്റ് വൈകുന്ന സമയം കുറയ്ക്കാനും പദ്ധതി സഹായിക്കും.

ഒമാൻ എയർപോർട്ട് സിഇഒ ഷെയ്ഖ് ഐമാൻ അഹമ്മദ് അൽ ഹൊസ്‌നി, ടോ70 സിഇഒ റൂഡ് ഉമ്മൽസ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.