മസ്കത്ത്: താമസ വിസ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പ്രവാസികളുടെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിർബന്ധമല്ല. വിസ ആവശ്യങ്ങൾക്ക് റസിഡൻസ് കാർഡ് മതിയാകുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
നേരത്തെ പ്രവാസികളുടെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പിംഗ് നടത്തിയിരുന്നെങ്കിലും ആ വ്യവസ്ഥ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസിന്റെ (ആർഒപി) ഔദ്യോഗിക സ്രോതസ്സ് വ്യക്തമാക്കി. നിലവിൽ, അത് സിസ്റ്റത്തിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും റസിഡൻസ് കാർഡ് മതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.