മസ്കത്ത്: പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നവർക്ക് 1000 ഒമാൻ റിയാൽ പിഴ ചുമത്തും.
പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ് 519/2022 നമ്പർ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു.
നിരോധനത്തിൽ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് തീരുമാനത്തിലെ ആദ്യ അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നു.
ഈ തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 1,000 ഒമാൻ റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുമെന്നും ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഈ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.