മസ്കത്ത്: ഒട്ടക കായിക വിനോദത്തിന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് നൽകിയ ശ്രദ്ധയുടെ ഭാഗമായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയം നിയുക്ത സ്ഥലങ്ങളിൽ ഒട്ടക മൽസരം നടത്താൻ സാമ്പത്തിക തുക വകയിരുത്തി.
ഒട്ടകത്തെ വളർത്തുന്നവർക്കും ഒട്ടകത്തെ മേയ്ക്കുന്നവർക്കും സാമ്പത്തിക വരുമാനം നൽകുന്ന പൈതൃകത്തിന്റെ ഭാഗമായി ഒട്ടക ഓട്ടമത്സരം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ക്യാമൽ റേസിംഗ് അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് സെയ്ദ് സൗദ് അൽ ഗുഫൈലി പറഞ്ഞു.
ഉയർന്ന സാന്ദ്രതയുള്ള ചില ഗവർണറേറ്റുകളിൽ രണ്ട് ഒട്ടക റേസ് കോഴ്സുകൾ ഉണ്ടായിരിക്കുമെന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ അസോസിയേഷൻ ഒട്ടക മത്സരങ്ങളുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.