12 പുതിയ എംബ്രയർ ജെറ്റുകൾ വാങ്ങാനൊരുങ്ങി സലാം എയർ

മസ്‌കറ്റ്: ഒമാനിലെ ആഭ്യന്തര, പ്രാദേശിക വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതിനായി സലാം എയർ 12 പുതിയ എംബ്രയർ 195 ഇ2 വിമാനങ്ങൾ വാങ്ങുന്നു. ഇതിനുവേണ്ടിയുള്ള ധാരണാപത്രത്തിൽ സലാം എയർ ഒപ്പുവച്ചതായി അധികൃതർ വ്യക്തമാക്കി.