സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് താൽക്കാലികമായി നിരോധിക്കും: റോയൽ ഒമാൻ പോലീസ്

മസ്കത്ത്: ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് റോയൽ ഒമാൻ പൊലീസ് (ആർഒപി) സർക്കുലർ പുറപ്പെടുവിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ (ഒക്‌ടോബർ 4-5) ബുർജ് അൽ-സഹ്‌വ റൗണ്ട്‌എബൗട്ട് മുതൽ മസ്‌കറ്റ് വിലായത്ത് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുമെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്തവാനയിലൂടെ അറിയിച്ചു.

ജോർദാൻ കിംഗ്ഡം രാജാവായ അബ്ദുല്ല II ബിൻ അൽ ഹുസൈൻ രാജാവ് ചൊവ്വാഴ്ച ഒമാൻ സുൽത്താനേറ്റ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് റോയൽ കോർട്ട് ദിവാന്റെ പ്രഖ്യാച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

വാഹനമോടിക്കുന്നവരോട് മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കാനും പൊതുതാത്പര്യങ്ങൾക്കായി പോലീസുകാരുമായി സഹകരിക്കാനും ROP അഭ്യർത്ഥിച്ചു.