സുവൈറ റൗണ്ട് എബൗട്ട് റോഡ് അടച്ചുവെന്ന വാർത്ത വ്യാജം : സൊഹാർ മുനിസിപ്പാലിറ്റി

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സുവൈറ റൗണ്ട് എബൗട്ട് അടച്ചുപൂട്ടിയെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമെന്ന് സൊഹാർ മുനിസിപ്പാലിറ്റി.

സുവൈറ റൗണ്ട് എബൗട്ട് അടച്ചുപൂട്ടിയതായി രാവിലെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, എന്തെങ്കിലും പദ്ധതി ഉണ്ടായാൽ ബന്ധപ്പെട്ട അതോറിറ്റി അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയിക്കുന്നതാണ്. അതിനാൽ അതിന്റെ ഉറവിടങ്ങളിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. യോഗ്യതയുള്ള അതോറിറ്റിയെ പരാമർശിക്കുന്നതുവരെ ഒരു വാർത്തയും പ്രസിദ്ധീകരിക്കരുത്,” സോഹാർ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

സുവൈറ റൗണ്ട് എബൗട്ട് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെ അടച്ചിടുമെന്നായിരുന്നു വ്യാജവാർത്ത.