തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം

തൃശ്ശൂരിൽ നവരാത്രി പൂജ ആഘോഷിച്ച് കല്യാണരാമൻ കുടുംബം. രൺബീർ കപൂർ, കത്രീന കൈഫ്, ആർ മാധവൻ, സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ്, അക്കിനേനി നാഗാർജുന തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് നവരാത്രി ആഘോഷങ്ങൾ ശ്രദ്ധേയമായി.

കല്യാണരാമൻ കുടുംബത്തിന്റെ നവരാത്രി ആഘോഷം ഇന്ത്യയിലെ സിനിമാ വ്യവസായ മേഖലകളിൽ നിന്നുള്ള ഏറ്റവും പ്രശസ്തരായ താരങ്ങളുടെ സാന്നിധ്യത്തിൽ ഗംഭീരമായ ആഘോഷങ്ങളാൽ അടയാളപ്പെടുത്തി. കല്യാണ് ജ്വല്ലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായ കത്രീന കൈഫ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായപ്പോൾ, സൂപ്പർസ്റ്റാർ രൺബീർ കപൂറിന്റെ പ്രത്യേക സാന്നിധ്യം സായാഹ്നത്തെ സാന്തിഷ്ടമാക്കി. ഇത് അദ്ദേഹത്തിന്റെ ആദ്യ തൃശൂർ സന്ദർശനമായിരുന്നു.

എല്ലാ വർഷവും, നവരാത്രിയുടെ ഉത്സവ വേളയിൽ, കല്യാണരാമൻ കുടുംബം (കല്യൺ ജ്വല്ലേഴ്‌സ്) ‘ബൊമ്മൈ കോലു’ സൂക്ഷിക്കുന്ന ആചാരം അനുഷ്ഠിക്കുന്നതാണ്. ബൊമ്മൈ അല്ലെങ്കിൽ പാവകളെ സൂക്ഷിക്കുന്ന ക്രമത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. പടികളുടെ ഏറ്റവും താഴെയായി ഗ്രാമജീവിതം, ക്ഷേത്രങ്ങൾ, പട്ടണങ്ങൾ എന്നിവയുടെ സാധാരണ ദൃശ്യങ്ങൾ ഉണ്ട്, അത് ഉയർന്ന പടികളിലേക്ക് ദൈവത്തിന്റെ ഏറ്റവും ശക്തമായ രൂപങ്ങൾ വരെ ഉയരുന്നതാണ്.

പാരമ്പര്യത്തിന്റെ ഭാഗമായ, ഹിന്ദു പുരാണങ്ങളിലെ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ ഒറ്റ അക്കങ്ങളുള്ള പടവുകളിൽ സൂക്ഷിക്കുന്നു, കൂടാതെ ഒമ്പത് ദിവസവും അതിഥികളെ ക്ഷണിക്കുന്നു. നവമി ആഘോഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.

ആഘോഷ സായാഹ്നത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിൻ പോളി, ജയറാം, പാർവതി, മാളവിക, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്, സിലംബരശൻ, വിക്രം പ്രഭു, സ്നേഹ, പ്രസന്ന, അരുൺ വിജയ്, തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. റെജീന കസാന്ദ്ര, കല്യാണി പ്രിയദർശൻ, അച്ഛനും ഇതിഹാസ സംവിധായകനുമായ പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, വിശാഖ്, സന്ത്യൻ അത്തിക്കാട്. വിജയ് യേശുദാസ്, എം ജി ശ്രീകുമാർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയ ഗായകരും സന്നിഹിതരായിരുന്നു.

കല്യാണ് ജ്വല്ലേഴ്‌സിന്റെ പ്രാദേശിക ബ്രാൻഡ് അംബാസഡർമാരായ പ്രഭു ഗണേശൻ (തമിഴ്‌നാട്), അക്കിനേനി നാഗാർജുന (ആന്ധ്രപ്രദേശ്, തെലങ്കാന), കിഞ്ചൽ രാജ്പ്രിയ (ഗുജറാത്ത്), പൂജ സാവന്ത് (മഹാരാഷ്ട്ര), ഋതഭാരി ചക്രവർത്തി (പശ്ചിമ ബംഗാൾ) എന്നിവരുടെ സാന്നിധ്യം സായാഹ്നത്തെ അലങ്കരിച്ചു.